തിരുവനന്തപുരം: ചരിത്രവിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്കായി കരുനീക്കങ്ങളും കണക്കുകൂട്ടലുകളും ശക്തം. പി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി കസേര മോഹിച്ച് സജീവമായി രംഗത്തുണ്ട്. ......
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു.
മത്സരിച്ച 12 മണ്ഡലങ്ങളിലും പരാജയപ്പെട്ടതോടെ പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അണികളിൽ ഉയർന്നിരിക്കുകയാണ്. മുന്നണി മാറ്റ തീരുമാനത്തെ എതിർത്തിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരെ പാർട്ടിക്കുള്ളിൽ വിമർശനം കടുക്കുന്ന സാഹചര്യത്തിൽ, യുഡിഎഫിലേക്കുള്ള മടക്കത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. ......
പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ആറേകാലോടെ അടൂർ എം.സി.......
തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുകയും പുതിയ ഭരണകൂടം തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഭരണഘടനാപരമായ നടപടിക്രമങ്ങൾ ആരംഭിച്ചു. പുതിയ സർക്കാർ വരുന്നത് വരെ നിലവിലെ മുഖ്യമന്ത്രി 'കെയർ ടേക്കർ' മുഖ്യമന്ത്രിയായി തുടരുന്നത് സംബന്ധിച്ച ഭരണഘടനാപരമായ വ്യക്തതയും നടപടികളും ഇതോടൊപ്പം ശ്രദ്ധേയമാകുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 163, 164 എന്നിവയുടെ അന്തസ്സത്ത അനുസരിച്ചാണ് ഈ നടപടിക്രമങ്ങൾ നടക്കുന്നത്. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഭരണവിരുദ്ധ തരംഗത്തിൽ ഇടതുപക്ഷത്തിന് കനത്ത പ്രഹരം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും പാർട്ടിക്കുള്ളിലെ സ്വജനപക്ഷപാതത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതായി ഈ ജനവിധി മാറുന്നു.
പതനത്തിന്റെ പ്രധാന കാരണങ്ങൾ:
ശൈലീ മാറ്റമില്ലാത്ത മുഖ്യമന്ത്രി: "കടക്കൂ പുറത്ത്" എന്ന് ആവർത്തിച്ച മുഖ്യമന്ത്രിയോട് "പുറത്തേക്ക് പോകൂ" എന്ന് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകി. ......
തിരുവനന്തപുരം: പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തിന്റെ കൊടുങ്കാറ്റിൽ സി.പി.എം കോട്ടകൾ തകർന്നടിഞ്ഞു. 102 സീറ്റുകൾ നേടി യു.ഡി.എഫ് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി. ......
ന്യൂഡൽഹി:ക്രിമിനൽ നടപടിക്രമങ്ങളിൽ കൃത്യമായ നിയമപരമായ വഴികൾ നിലനിൽക്കെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനായി നേരിട്ട് ഹൈക്കോടതിയുടെ റിട്ട് അധികാരം (Article 226) ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
നിയമപരമായ വഴി തേടണം: പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ, ആദ്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരെയോ (SP) ബന്ധപ്പെട്ട മജിസ്ട്രേറ്റിനെയോ ആണ് സമീപിക്കേണ്ടത്. ......
ന്യൂഡൽഹി:ചികിത്സാ പിഴവ് സംബന്ധിച്ച നിയമപോരാട്ടങ്ങളിൽ നിർണ്ണായകമായ ഒരു വഴിത്തിരിവിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഒരു ഡോക്ടർ കേസ് നടപടികൾക്കിടെ മരണപ്പെട്ടാൽ, ആ കേസ് അവിടെക്കൊണ്ട് അവസാനിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ......
തിരുവനന്തപുരം: യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകളും സജീവം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് മുന്നണിക്കുള്ളിൽ പ്രാഥമിക ധാരണകളായി എന്നാണ് സൂചന. ......